തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ തിരിച്ചറിഞ്ഞു.
പ്രതിയെ സാഹസികമായി കീഴടക്കിയതും പരിക്കേറ്റ ശ്രീക്കുട്ടിയുടെ അര്‍ച്ചനയെ രക്ഷിച്ചതും ഇയാളാണ്.
പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.
നവംബർ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്.
പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഇയാൾ വാതിലിന് സമീപം നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
