പരി​ഗണന ലഭിക്കുന്നില്ല! കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച് ടോമി ജോസഫ്

MARCH 16, 2026, 9:29 AM

കൊച്ചി: പാർട്ടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന കാരണത്താൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രാഥമിക അംഗത്വവും എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് ടോമി ജോസഫ്. 

തന്നോടൊപ്പമുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് താൻ. തന്നെ സ്‌നേഹിക്കുന്ന ആരെയും കൂടെ വിളിക്കുന്നില്ലെന്നും ടോമി ജോസഫ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഈ മുന്നണിയിൽ മുന്നോട്ട് തുടരാൻ താൽപര്യം ഇല്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ടി എ ഡേവിസും പ്രതികരിച്ചു. പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് നേതാക്കളുടെ രാജി. പിറവത്ത് സാബു കെ ജേക്കബും പെരുമ്പാവൂരിൽ ബേസിൽ പോളുമാണ് മത്സരിക്കുന്നത്.

സീറ്റ് കച്ചവടം നടത്തി. പിറവം, പെരുമ്പാവൂർ എന്നിവ പേയ്മെന്റ് സീറ്റാണ്. കൂടിയാലോചന ഇല്ലാതെയാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത്. തങ്ങളുടെ പ്രതിഷേധം ജോസ് കെ മാണി അടക്കമുള്ളവരെ അറിയിച്ചിരുന്നു. പക്ഷേ ഇങ്ങനെ പോട്ടെ എന്നായിരുന്നു മറുപടി. ഈ മുന്നണിയിൽ മുന്നോട്ട് തുടരാൻ താൽപര്യം ഇല്ല. വിമത പ്രവർത്തനം നടത്താനില്ല. യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായി പ്രവർത്തിക്കും. കേരള കോൺഗ്രസ് സംസ്‌കാരം ആണ് തങ്ങൾക്ക്. ജോസഫ് തങ്ങളുടെ കുടുംബത്തിൽ ഉള്ള ആളാണെന്നും ടി എ ഡേവിഡ് കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam