അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്നെന്ന് കോൺഗ്രസ്: മരണകാരണം ജോലി സമ്മര്‍ദം മാത്രമെന്ന് പിതാവ്

NOVEMBER 16, 2025, 9:14 AM

 കണ്ണൂർ: അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്നെന്ന് കോൺഗ്രസ്. അനീഷിനെ സഹായിക്കാൻ കൂടെ പോയ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് എന്ന് ഭീഷണിപ്പെടുത്തിയെന്നും ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.   

അതേസമയം അനീഷിന്റെ മരണം ജോലി സമ്മര്‍ദം മൂലം മാത്രമാണെന്ന് പിതാവ് ജോര്‍ജ് പറഞ്ഞു. ജോലിക്കിടെ കടുത്ത പ്രയാസം നേരിട്ടിരുന്നു. മറ്റ് വ്യക്തികള്‍ക്കോ സമൂഹത്തിനോ മരണത്തില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്നു അനീഷ് ജോര്‍ജ്. ഇന്ന് രാവിലെയായിരുന്നു അനീഷിന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം. ഇതിനിടെയാണ് കോണ്‍ഗ്രസ് ഭീഷണി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

 ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുമെന്നും രജിത് നാറാത്ത് കൂട്ടിച്ചേർത്തു. കോൺഗ്രസ് ബൂത്ത് ലെവൽ ഏജൻ്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാൻ കൂടെ പോയിരുന്നു. വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു.

വൈശാഖ് ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.   പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. എസ്ഐആർ ജോലിസമ്മർദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മർദത്തെക്കുറിച്ച് നേരത്തെ ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam