ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദ് ആണ് പിടിയിലായത്.
ഡൽഹിയിൽ നിന്നാണ് ഇയാളെ എൻഐഎ പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് ആമിർ അലിയുടെ പേരിലായിരുന്നു.
എൻഐഎ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡൽഹിയിൽ നിന്ന് ആമിർ റാഷിദ് അലിയെ പിടികൂടിയത്. വാഹനം വാങ്ങാൻ ഉമറിനെ സഹായിക്കുന്നതിനായി അമീർ ഡൽഹിയിൽ എത്തിയിരുന്നു.
ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും പുൽവാമ സ്വദേശിയുമായ ഡോ ഉമർ ഉൻ നബിയാണ് ഐഇഡി നിറച്ച കാറിൻ്റെ ഡ്രൈവറെന്ന് എൻഐഎ ഫോറൻസിക് സ്ഥിരീകരിച്ചിരുന്നു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന തുടരുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
