കൊച്ചി: താര സംഘടനയിലെ തർക്കത്തിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ശ്വേതാ മോനോന്റെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്ത്.
നാളിതുവരെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മയിലെ ആരും പിന്തുണച്ച് കണ്ടിട്ടില്ല, അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർത്ഥമായി നില കൊള്ളുമോ എന്നാണ് വിനയൻ ചോദിച്ചത്.
തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോട് ആണെന്നും താൻ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നുമായിരുന്നു ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. അക്കാര്യം ഉറപ്പിക്കാൻ ഏതറ്റം വരേയും പോകുമെന്ന് ശ്വേത മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിനയന്റെ ചോദ്യങ്ങൾ.
റിപ്പോർട്ടിലെ നടപടികളൊക്കെ അമ്മയിലെ ആളുകൾ തന്നെ ഇടപെട്ട് തടഞ്ഞില്ലേ എന്നും ശ്വേതയോട് വിനയന്റെ ചോദ്യമുണ്ടായി.
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് അവശ്യപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം തന്നെയും തിലകനെയുമെല്ലാം വിലക്കിയത് ഇതേ പവർ ഗ്രൂപ്പ് ആണെന്നും വ്യക്തമാക്കി. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ 141 മുതൽ 144 വരെ പേജിൽ അക്കാര്യമുണ്ടെന്നും വിനയൻ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
