വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

OCTOBER 7, 2024, 9:25 PM

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്‌സ് സ്‌കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി വിജയോത്സവം പദ്ധതി ആരംഭിച്ചു. കേരള മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു.

ആൾ കേരള കിക്ക് ബോക്‌സിംഗ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സ്‌കൂളിലെ മുഹമ്മദ് അദ്‌നാൻ പി.ടിയെ ചടങ്ങിൽ അനുമോദിച്ചു.
സ്‌കൂൾ പിടിഎ പ്രസിഡന്റ് ഷമീം കെ.കെ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ ആമുഖപ്രസംഗം നടത്തി. നിശാദ് തിരൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്യം നൽകി. അബ്ദുൽ ജലീൽ കെ, പി.സി.എ റഹീം, അസീസ് ഇ.എ, ഹാശിദ് കെ., നൗശാദ് വി സംബന്ധിച്ചു.

vachakam
vachakam
vachakam

ശക്കീർ സി.കെ സ്വാഗതവും സ്‌കൂൾ ലീഡർ മുഹമ്മദ് അൻസഫ് നന്ദിയും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam