അമേരിക്കൻ വീരഗാഥ സാഹിത്യ മത്സരങ്ങൾ ട്രൈസ്റ്റേറ്റ് കേരളാ ഡേയിൽ;രചനകൾ ക്ഷണിയ്ക്കുന്നു

OCTOBER 8, 2024, 10:45 AM

മലയാളിയുടെ 'അമേരിക്കൻ വീരഗാഥ' എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള മിനിക്കഥ, മിനിക്കവിത,  എന്നീ ഇംഗ്‌ളീഷ് സാഹിത്യ രചനാ മത്സരങ്ങൾ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾകൾക്കും, മലയാള ചെറുലേഖനം മുതിർന്നവർക്കും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓൺലൈനായി നടത്തുന്നു. മിനിക്കവിതയും മിനിക്കഥയും ഒരു പേജിലും, ചെറുലേഖനം മൂന്നു പേജിലും കവിയരുത്.

'അമേരിക്കൻ വീരഗാഥ' എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്, മലയാളിയുടെ അമേരിക്കൻ ജീവിതത്തിൽ,  തൊഴിൽ, കുടുംബം, സാമൂഹ്യരംഗം, രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യ സേവനം, ആദ്ധ്യാത്മിക രംഗം, ചാരിറ്റി (ജീവകാരുണ്യ രംഗം), സ്‌പോർട്‌സ്, ജേർണലിസം, ശാസ്ത്രീയ കണ്ടു പിടുത്തം, കലാപ്രവർത്തനം, ഫാഷൻ, പ്രണയം, രാഷ്ട്രീയം, രോഗം, അപകടം, വേർപാട് എന്നിങ്ങനെ ഏതെങ്കിലും രംഗത്തെ പശ്ചാത്തലമാക്കി, വിജയ പരാജയങ്ങളെ അഭിമുഖീകരിയ്ക്കുമ്പോഴുള്ള സംഘർഷങ്ങൾ മൂല്യവത്തായി ആവിഷ്‌കരിക്കുക എന്നതാണ്.  ഒരു വിദ്യാർത്ഥി ഒരേ സമയം  മിനിക്കഥയിലും, മിനിക്കവിതയിലും പങ്കെടുക്കുന്നതിന് തടസ്സമില്ല. രചനകൾ അയയ്‌ക്കേണ്ടത് പി.ഡി. എഫ് ഫോർമാറ്റിൽ ആണ്. സാഹിത്യ കൃതിയോടൊപ്പം രചയിതാവിന്റെ പേര്, ഇമെയിൽ അഡ്രസ്,  വിദ്യാർത്ഥിയാണോ അല്ലയോ എന്ന പ്രസ്താവന എന്നീ കാര്യങ്ങൾ എഴുതി ചേർത്തിരിക്കണം.

രചനകൾ അയക്കേണ്ട ഇ മെയിൽ:t [email protected].

vachakam
vachakam
vachakam

കൃതികൾ സ്വീകരിക്കുന്ന അവസാന തിയതി: വെള്ളിയാഴ്ച്ച, നവംബർ 1, 2024, രാത്രി 12 മണി വരെ.

വിജയികൾക്ക് പ്രശംസാ പത്രവും പാരിതോഷികവും നവംബർ 9, 2024, ശനിയാഴ്ച ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന കേരള ദിനാഘോഷ വേദിയിൽ, മുഖ്യ ആഘോഷ സാംസ്‌കാരിക പരിപാടികളിൽ നോർത്തീസ്റ്റ് ഫിൽഡൽഫിയയിലെ, ക്രൂസ് ടൗണിലുള്ള മയൂരാ ഹാളിൽ വച്ച് വൈകുന്നേരം 4 മുതൽ 6:30 വരെയുള്ള സമയത്ത് സമ്മാനിയ്ക്കും. വിജയികൾക്ക് എൻട്രൻസ് ഫ്രീയാണ്.

കൂടുതൽ വിവരങ്ങൾക്ക് : അഭിലാഷ് ജോൺ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ) 267 -701 -3623, ബിനു മാത്യു (ജോ. സെക്രട്ടറി) 267 -893 -9571, ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ) 215 -605 -7310, ജോർജ് നടവയൽ ( കേരളാ ഡേ ചെയർമാൻ) 215 -494 -6420, വിൻസന്റ് ഇമ്മാനുവേൽ  (കോർഡിനേറ്റർ) 215 -880 -3341), ജോർജ് ഓലിക്കൽ (കോർഡിനേറ്റർ) 215 -873 -4365, അലക്‌സ് ബാബു ഓലിക്കൽ (കോർഡിനേറ്റർ)267 -670 -5997

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam