ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും വിജയ്‌യും വൻ മുന്നേറ്റം നടത്തുന്ന വേളയിൽ സന്തോഷമുണ്ടെന്ന് വിജയ്‌യുടെ മാതാപിതാക്കൾ പറഞ്ഞു. മകന്റെ വിജയത്തിൽ അതീവ സന്തുഷ്ടയാണെന്ന് ശോഭ ചന്ദ്രശേഖർ പ്രതികരിച്ചപ്പോൾ, ഇതൊരു ചരിത്ര വിജയമാണെന്ന് പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി അവന്റെ ആത്മവിശ്വാസം നേരിട്ട് കണ്ടവരാണ് ഞങ്ങൾ. താൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് അവൻ എന്നും പറയുമായിരുന്നു. പ്രചാരണ വേളയിൽ പോലും അവനിൽ സംശയത്തിന്റെ ഒരു കണിക പോലുമുണ്ടായില്ല. അത്രയും ആത്മവിശ്വാസത്തിലാണ് അവൻ മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് ജനതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിജയ് ഒരുപാട് വർഷമായി പറയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവന്റെ മനസിൽ ഉണ്ടായിരുന്നു. പതുക്കെ അവൻ അത് നേടി. ഇപ്പോൾ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ പോകുകയാണെന്നും ചന്ദ്രശേഖർ പ്രതികരിച്ചു.എന്റെ സ്വന്തം കാലിൽ നിൽക്കുമെന്നും ഒരു സഖ്യവുമുണ്ടാകില്ലെന്നും വിജയ് തന്നോട് പറഞ്ഞിട്ടുണ്ട്. അതിനാൽ, തമിഴ്‌നാടിനും നാട്ടുകാർക്കും ഇത് നല്ലകാര്യമാണ്. ഇത് ഒരു ചരിത്ര വിജയമാണ്, എസ്.എ. ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
