യുഡിഎഫ് തോറ്റാൽ ഉത്തരവാദി താനെന്ന് വിഡി സതീശൻ

APRIL 24, 2024, 2:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാർ ജയിച്ചാൽ അവർ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. 

യുഡിഎഫിന് വൻ വിജയം ഉണ്ടാകും. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കും. കണ്ണൂരിൽ കെ സുധാകരൻ ജയിക്കും. ബിജെപിയിൽ ചേർന്ന അദ്ദേഹത്തിന്റെ മുൻ പിഎയെ നേരത്തെ പറഞ്ഞുവിട്ടതാണ്. പിന്നെ എവിടെ പോയാലും എന്താണെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

മാസപ്പടിയിൽ മുഖ്യമന്ത്രിക്ക് ബിജെപി പേടിയാണെന്ന് അദ്ദേഹം വിമർശിച്ചു. മോദിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുലിനെതിരെ പറയുന്നത്.

ശശി തരൂർ പന്യനെതിരെ പറഞ്ഞത് വർഗീയക്കെതിരായ വോട്ടുകൾ ഭിനിക്കാതിരിക്കാനാണ്. ഇടതുപക്ഷത്തിന് തിരുവനന്തപുരത്ത് വോട്ട് കുറവാണ്. തൃശൂർ പൂരം അലങ്കോലമാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഒരു കമ്മീഷണർ അഴിഞ്ഞാടിയിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ? ശോഭ സുരേന്ദ്രൻ പറഞ്ഞ ആരോപണം അവർ തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam