നേമത്തുണ്ടായ ബിജെപി പ്രതിഷേധം ഒ രാജഗോപാലിന്റെ അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം: വി ശിവൻകുട്ടി

JUNE 22, 2025, 1:50 AM

 തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ സംഘടനകൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

 നേമത്തുണ്ടായ ബിജെപി പ്രതിഷേധം ഒ രാജഗോപാലിന്റെ അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യമാണെന്നും മന്ത്രി പറഞ്ഞു.

തെരുവിൽ മനഃപൂർവം കലാപം ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഇതിൽ രാജ്ഭവനിലെ രണ്ട് ആർഎസ്എസുകാർക്കും പങ്കുണ്ട്. അവരാണ് ഗവർണർക്ക് ഉപദേശം കൊടുക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

 എന്തിന് വേണ്ടിയാണ് തന്റെ കാർ എബിവിപി, യുവമോർച്ച, കെഎസ്‌യു എന്നിവർ തടയുന്നതെന്ന് മനസിലായിട്ടില്ല എന്നും ആത്മഹത്യാ സ്‌ക്വാഡ് പോലെ കാറിന് മുന്നിൽ എടുത്തുചാടുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. അവരെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും താൻ ചെയ്തിട്ടില്ല.

പ്രഖ്യാപിച്ച ശേഷം സമരം നടത്തണം. അല്ലാതെ പതിയിരുന്നല്ല നടത്തേണ്ടത്. എന്തിനാണ് സമരം നടത്തുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല എന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam