വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് വി മുരളീധരൻ

JULY 21, 2025, 1:36 AM

ഡൽഹി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. 

 സ്കൂൾ സമയം മതസംഘടനകൾ പറയുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നതെന്ന് ചോദിച്ച മുരളീധരൻ ലീഗ് പറയുന്നതിന് അപ്പുറം ചലിക്കാൻ സതീശന് കഴിയില്ലെന്നും ആരോപിച്ചു.

വെള്ളാപ്പള്ളി പറഞ്ഞതിൽ എതിർപ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വെള്ളാപ്പള്ളിക്കെതിരെ കെ സി വേണുഗോപാൽ

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും കേരളത്തിൽ മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും സമാന പരാമർശം ഇന്നലെയും വെള്ളാപ്പള്ളി പരാമർശം ആവർത്തിച്ചു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam