സംസ്ഥാനത്ത് 219 പുതിയ ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു; 63.12 കോടി രൂപയുടെ കേന്ദ്രാനുമതി

APRIL 6, 2026, 11:19 PM

പയ്യന്നൂർ: കേരളത്തിലെ വൈദ്യുത വാഹന മേഖലയ്ക്ക് പുത്തൻ ഉണർവേകി ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു.

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പി.എം-ഇ ഡ്രൈവ്' പദ്ധതിയിൽ ഉൾപ്പെടുത്തി 63.12 കോടി രൂപയുടെ ഗ്രാന്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ (കെ.എസ്.ഇ.ബി.) മേൽനോട്ടത്തിൽ ആകെ 335 ചാർജറുകളാണ് ഇവിടങ്ങളിലായി സജ്ജീകരിക്കുക.

120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സംവിധാനങ്ങളാണ് വരുന്നത് എന്നതിനാൽ ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെ അതിവേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.

vachakam
vachakam
vachakam

നിലവിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകളുടെ ശേഷി 30 മുതൽ 60 കിലോവാട്ട് വരെ മാത്രമാണെന്നിരിക്കെ, പുതിയ പദ്ധതി ചാർജിങ് സമയത്തിൽ വലിയ കുറവ് വരുത്തും.

ദേശീയപാതകളിലെ 147 ഇടങ്ങൾ ഉൾപ്പെടെ സർക്കാർ ഭൂമിയിലും കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്തുമാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനം, ആലുവ കെ.എസ്.ആർ.ടി.സി., കണ്ണൂർ 33 കെ.വി സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ തുടങ്ങി 219 കേന്ദ്രങ്ങൾ ഇതിനായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബിയുടെ പുനരുപയോഗ ഊർജവിഭാഗം (റീസ്) അറിയിച്ചു. 15 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള യൂണിറ്റുകളായിരിക്കും ഓരോ സ്റ്റേഷനിലും സജ്ജമാക്കുക. സംസ്ഥാനം 270 സ്റ്റേഷനുകൾക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ 219 എണ്ണത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam