അതേസമയം, നേമത്ത് വികസനം മുരടിച്ച വർഷങ്ങളാണ് കടന്നുപോയതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ ആരോപിച്ചു. മണ്ഡലത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചാണെന്നും ഇരുവരും കോൺഗ്രസിനോടാണ് മത്സരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു.
ന്യൂനപക്ഷ വോട്ടുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ശിവൻകുട്ടി എന്തിനാണ് പ്രകോപിതനാകുന്നതെന്നും, നഗരസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ മത്സരം ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്തെ വികസന രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും ക്രോസ് വോട്ടിങ് ഉണ്ടാകില്ലെന്നും ശബരിനാഥൻ പറഞ്ഞു.
എന്നാൽ നേമത്തെ 'ഡബിൾ ലോക്കിന്' മാറ്റമുണ്ടാകില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ആവർത്തിച്ചു. മണ്ഡലത്തിൽ താനും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് പ്രധാന മത്സരമെന്നും, ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെപിയെ സഹായിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
ഒരു ധനാഢ്യനോടാണ് താൻ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ വരവ് ബി.ജെ.പി ക്യാമ്പുകളിൽ മാത്രമാണ് ചലനമുണ്ടാക്കിയതെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും അതിൽ പാർട്ടി വേർതിരിവുകൾ നോക്കാറില്ലെന്നും വ്യക്തമാക്കിയ ശിവൻകുട്ടി, മണ്ഡലത്തിൽ സജീവമായി പ്രചാരണം തുടരുകയാണ്. വൈകിട്ടോടെ മൂന്ന് മുന്നണികളുടെയും ആവേശം വിതറുന്ന കൊട്ടിക്കലാശം നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; ഐക്യരാഷ്ട്ര സഭയിൽ
ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500