ഡൽഹി: വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി രംഗത്ത്.
മതസ്പർദ്ധ വളർത്തുന്ന കാര്യങ്ങളെ അനുകൂലിക്കാൻ ഒരിക്കലും കഴിയില്ല, മതസംഘടനകൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും കേരളത്തിന് അത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങൾ പാർലമെൻ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ബിഹാർ വോട്ടർ പട്ടിക വിവാദവും ഉയർത്തും.
പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും. പാർലമെന്റ് സമ്മേളനം പ്രഹസനമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ശൈലി. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്