കൊട്ടാരക്കരയിൽ വിസ്മയം സംഭവിക്കുമെന്ന് അയിഷാ പോറ്റി; പോര് മുറുകി മുൻ ഇടത് കോട്ട

APRIL 6, 2026, 11:37 PM

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ വിസ്മയകരമായ വിജയമുണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അയിഷാ പോറ്റി. തന്റെ വിജയം ജനങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചുകഴിഞ്ഞെന്നും വോട്ടെണ്ണുമ്പോൾ അത് വ്യക്തമാകുമെന്നും അവർ പറഞ്ഞു.

തനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ സിപിഎമ്മിന്റെ രീതിയാണെന്നും അതൊക്കെ ചിലരുടെ അറിവില്ലായ്മയായി മാത്രമേ കാണുന്നുള്ളൂ എന്നും അയിഷാ പോറ്റി പരിഹസിച്ചു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ വഞ്ചകനാണെന്നും വി.എസ്. അച്യുതാനന്ദനോട് വഞ്ചന കാട്ടിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ ആരോപിച്ചു. താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ലെന്നും മറിച്ച് സിപിഎമ്മിനെയാണ് വഞ്ചനയുടെ കുറ്റബോധം വേട്ടയാടാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ആർ. ബാലകൃഷ്ണപിള്ളയുടെ ഉരുക്കുകോട്ടയായിരുന്ന കൊട്ടാരക്കര 2006-ലാണ് അയിഷാ പോറ്റിയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്. തുടർന്ന് മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷാ പോറ്റിക്ക് പകരം 2021-ലാണ് കെ.എൻ. ബാലഗോപാൽ മണ്ഡലത്തിലെത്തിയത്.

ഇത്തവണ ബാലഗോപാലിനെ നേരിടാൻ അയിഷാ പോറ്റി യു.ഡി.എഫ് പാളയത്തിൽ എത്തിയത് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ആർ. രശ്മി ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് യു.ഡി.എഫിനും വെല്ലുവിളിയാകുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എയും നിലവിലെ മന്ത്രിയും തമ്മിലുള്ള പോരാട്ടം ഏറെ നിർണ്ണായകമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam