തൊപ്പിളിൽ(Belly Button)ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന്; യുവാവിനെ പിടികൂടി യു.എസ് പോലീസ്

JULY 19, 2026, 7:59 AM

ഒക്ലഹോമ: ഒക്ലഹോമയിൽ നാടകീയവും ഒപ്പം വിചിത്രവുമായ രീതിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ഒക്ലഹോമ കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിമാരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവിന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഒളിപ്പിക്കാൻ യുവാവ് തിരഞ്ഞെടുത്ത വേറിട്ട വഴി കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടിയത്.

യുവാവിന്റെ ഷർട്ട് ഉയർത്തി പരിശോധിച്ച പോലീസിന്, അടിവയറ്റിലെ തൊപ്പിളിനുള്ളിൽ (Belly Button) അതീവ സുരക്ഷിതമായി ഒളിപ്പിച്ച നിലയിൽ ചെറിയൊരു പ്ലാസ്റ്റിക് കവർ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇത് മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ ആണെന്ന് സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

നേരത്തെയുള്ള ഒരു കേസിന്റെ അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ തിരഞ്ഞെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയുടെയും അപ്രതീക്ഷിത കണ്ടെത്തലിന്റെയും ബോഡികാം ദൃശ്യങ്ങൾ ഒക്ലഹോമ കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.

നിലവിൽ വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam