തിരുവനന്തപുരം: വീണ്ടും കോടതിയെ സമീപിച്ച് ശബരിമല സ്വർണകവർച്ച കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി.
ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയർമാനും ഭാരവാഹികൾക്കുമെതിരെയാണ് ഇത്തവണ പോറ്റി രംഗത്ത് വന്നിരിക്കുന്നത്.
ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രസ്റ്റ് ഭാരവാഹികൾ മുൻവൈരാഗ്യം തീർക്കാൻ താൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തിൽ അപകീർത്തികരവും അവാസ്തവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഹർജി.
ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുപറഞ്ഞതിന് ഭാരവാഹികൾക്ക് തനിക്കെതിരെ മുൻവൈരാഗ്യമുണ്ടെന്ന് ഹർജിയിൽ പോറ്റി പറയുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
