തിരുവനന്തപുരം  ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപ്പിടിത്തം 

NOVEMBER 18, 2025, 10:15 AM

തിരുവനന്തപുരം : ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപ്പിടിത്തം. ചൊവ്വാഴ്ച  രാത്രി 8.15 ഓടെയാണ് തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടത്. 

യൂണിവേഴ്‌സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്.  

ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായതിനാൽ ഒട്ടേറെ മരുന്നുകളും രാസവസ്തുക്കളുമുള്ള കെട്ടിടമാണിത്. ഇവയ്ക്ക് തീ പിടിച്ചാലുണ്ടാകാവുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

vachakam
vachakam
vachakam

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കി. രണ്ടാമത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. 

സമീപത്തുള്ള നാട്ടുകാരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തീ പടർന്നുപിടിക്കുകയും പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കെട്ടിടത്തിന് സമീപത്തുള്ള വീട്ടുകാരെ ഉടനടി മാറ്റി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam