തിരുവനന്തപുരം : ആറ്റിങ്ങല്‍ ആനച്ചലില്‍ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് പരിക്ക്.കുട്ടികളെ വീടുകളില്‍ തിരികെ കൊണ്ടുവിടാനായി പോകുകയായിരുന്ന വെഞ്ഞാറമൂട് ജ്യോതിസ്സ് സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ആനച്ചല്‍ ജംഗ്ഷനില്‍ നിന്ന് ഇറക്കം ഇറങ്ങുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗം സ്‌കൂള്‍ ബസ്സില്‍ തട്ടുകയായിരുന്നു. പിന്നാലെ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു.അപകടത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഏഴു കുട്ടികള്‍ ബസ്സില്‍ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
