കോട്ടയം : കോട്ടയം തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്.
സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.സംസാരശേഷിയില്ലാത്ത ആളായിരുന്നു ജസ്റ്റിൻ.ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. തുടർന്ന് തലനാട് ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
