സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷകൾ നടക്കുക. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ.ഡിസംബര്‍ 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ് അവധി.
ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്തുമസ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ പരീക്ഷ ദിവസങ്ങളിൽ മാറ്റം കൊണ്ടുവരികയായിരുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതലും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും കൂടി പരിഗണിച്ചാണ് പരീക്ഷ തീയതികളിൽ മാറ്റം കൊണ്ടുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
