ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

NOVEMBER 18, 2025, 9:11 AM

തിരുവനന്തപുരം: സ്വാമി അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡലകാല തീർത്ഥാടനം അലങ്കോലമായതെന്നും ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

ശബരിമലയിൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തർക്ക് സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ്ണ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിൽ ഗുരുതര വീഴ്ചയാണുണ്ടായത്.വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം നടത്താത്തത് ശബരിമലയിൽ സ്ഥിതി വഷളാക്കി.മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു.

vachakam
vachakam
vachakam

അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും ക്രമീകരണം ഒരുക്കിയില്ല.ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ നീണ്ട ക്യൂവിൽ നിന്ന് ഭക്തർ വലഞ്ഞു. കോഴിക്കോട് സ്വദേശിയായ തീർത്ഥാടക കുഴഞ്ഞുവീണ് മരിച്ചിട്ടും സർക്കാരിന്റെ ശ്രദ്ധപതിഞ്ഞില്ല.

ഇത്തരം അനാസ്ഥകൾ കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശബരിമലയിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് തടസ്സമല്ല. അതിന്റെ മറവിൽ രക്ഷപെടാൻ സർക്കാർ ശ്രമിക്കുന്നത് അപഹാസ്യമാണ്. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനം ഒരുക്കാൻ സർക്കാർ തയ്യാറകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam