ഫിലഡൽഫിയ : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി.എസ്.എം.സിയും സംയുക്തമായി നേതൃത്വം നൽകുന്ന ഹെവൻലി ട്രമ്പറ്റ് 2025 നവംബർ മാസം 29 -ാം തിയതി ശനിയാഴ്ച 4:00 മുതൽ 7 30 വരെ പെൻസിൽവേനിയയിലെ മെൽറോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന OLD GRATZ കോളേജ് ഓഡിറ്റോറിയത്തിൽ ( 7605 old York Rd., Melrose Park, PA-19027) വച്ച് നടത്തപ്പെടുന്നു.
ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിനൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്ത്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. Rev. Dr. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.
ക്രിസ്മസ് സന്ദേശം നൽകുന്നത് ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്‌സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്‌ലിന്ന്‌സ്‌കി (Keith James Chylinski)
ഏകദേശം നൂറോളം ഗായകസംഘങ്ങൾ ഒരേ സ്വരത്തിലും ഒരേ ഈണത്തിലും പാടി ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 16 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനിൽ നിന്നുമുള്ള അംഗങ്ങളാണ് പാട്ടു പരിശീലനം നടത്തുന്നത്. മുൻ ഡി.എസ്.എം. സി ഡയറക്ടറും ബോസ്റ്റൺ കാർമേൽ മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ആശിഷ് തോമസ് ജോർജ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നു. അച്ചൻ മികച്ച ഗായകനും, ഗാനരചയിതാവും, ഗാനപരിശീലനകനും ആണ്. സംഗീതം ജീവിതോപസനയായി സ്വീകരിച്ചിരിക്കുന്ന അച്ചൻ ബോസ്റ്റണിൽ നിന്നും അനേക കാതം സഞ്ചരിച്ചാണ് എല്ലാ ആഴ്ചയിലും ഫിലഡൽഫിയയിലും ന്യൂജേഴ്‌സിലും എത്തി ഗാന പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
അസൻഷൻ മാർത്തോമ ഇടവക വികാരി റവ. ജോജി എം ജോർജ് വൈസ് പ്രസിഡന്റ് ആയും അനു സ്‌കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി വിജയകരമായ നടത്തിപ്പിനായി പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് കമ്മിറ്റി അംഗങ്ങൾ ട്രസ്റ്റി ബൈജു വർഗീസ്, അക്കൗണ്ടന്റ് പി.ജി തോമസ്, ബോർഡ് മെമ്പേഴ്‌സ് ബിൻസി ജോൺ, ഡോക്ടർ ഏലിയാസ് എബ്രഹാം, ഡോക്ടർ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ്, ഷൈജു ചെറിയാൻ.
സന്തോഷ് എബ്രഹാം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
