തൃശ്ശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്.
ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്.
പാലക്കാട്- തൃശ്ശൂർ അതിര്‍ത്തിയായ വാണിയംപാറയിലാണ് സംഭവം. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
