വോയ്‌സ് ഓഫ് അമേരിക്കയെ നയിക്കാൻ ട്രംപ് കാരി ലേക്കിനെ തിരഞ്ഞെടുത്തു

DECEMBER 12, 2024, 1:14 AM

വാഷിംഗ്ടൺ ഡി.സി: മുൻ വാർത്താ അവതാരകയും കടുത്ത റിപ്പബ്ലിക്കൻ കാരി ലേക്കിനെ യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമായ വോയ്‌സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി തിരഞ്ഞെടുക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. മുമ്പ് ഫീനിക്‌സ് ആസ്ഥാനമായുള്ള ഫോക്‌സ് 10ൽ അവതാരകയായിരുന്നു.

ഓൺലൈനിലും റേഡിയോയിലും ടെലിവിഷനിലും 40ലധികം ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര മീഡിയ ബ്രോഡ്കാസ്റ്ററാണ് വോയ്‌സ് ഓഫ് അമേരിക്ക (VOA).

'വ്യാജ വാർത്താ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണകളിൽ നിന്ന് വ്യത്യസ്തമായി, സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ മൂല്യങ്ങൾ ലോകമെമ്പാടും ന്യായമായും കൃത്യമായും പ്രക്ഷേപണം ചെയ്യുന്നുവെന്ന് കാരി ഉറപ്പാക്കും' തന്റെ ട്രൂത്ത് സോഷ്യൽ സൈറ്റിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

2022ൽ സ്വിംഗ് സ്റ്റേറ്റ് അരിസോണയിൽ ഗവർണറുടെ മത്സരത്തിൽ പരാജയപ്പെട്ടു, കഴിഞ്ഞ മാസം അരിസോണ സെനറ്റ് സീറ്റിൽ വിജയിക്കുന്നതിലും ഇവർ പരാജയപ്പെട്ടിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam