വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി.
ചാനലിൽ ജെൻ സാക്കിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജോർജ്ജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞവരാണെന്ന് കെറി പറഞ്ഞു.
ഇറാൻ ഉയർത്തുന്ന ഭീഷണി അടിയന്തര സ്വഭാവമുള്ളതല്ലെന്ന് മുൻ ഭരണകൂടങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ ട്രംപ് ഈ നിലപാടിൽ നിന്ന് മാറി ചിന്തിക്കുകയും ഇറാനെതിരായ ആക്രമണത്തിന് പച്ചക്കൊടി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ നിലവിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്