മർകസ് എസ്.വൈ.എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

JULY 14, 2026, 8:38 AM

മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 

36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. 

vachakam
vachakam
vachakam

കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിയാട് മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

എസ്.വൈ.എസ് സോൺ പ്രസിഡന്റ് റഹീം സഖാഫി കായലം, ഉസ്മാൻ സഖാഫി മാവൂർ, നാസർ ചെറുവാടി, കലാം മാവൂർ, ബശീർ മുസ്‌ലിയാർ ചെറൂപ്പ, മുസ്തഫ വാഴക്കാട്, ഇബ്‌റാഹീം കുട്ടി സഖാഫി പൂലോട്, സലീം കുറ്റിക്കടവ്, കെ.എ ഖാദിർ കൂളിമാട്, അബ്ദുറഹ്മാൻ ഇടക്കുനി, പ്രസാദ് ചൂലൂർ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam