മലപ്പുറം : പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പ്രാക്തന ഗോത്രമായ ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്.
മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞു.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
