തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കൂടുതൽ കുരുക്കായി മുൻ എക്സിക്യൂട്ടീവ് ഓഫീസറും അദ്ദേഹത്തിന്റെ പിഎയുമായിരുന്ന ഡി സുധീഷ് കുമാറിന്റെ മൊഴി.
സുധീഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ എസ്ഐടിക്ക് ലഭിച്ചു. വാസുവിന്റെ കൈപ്പടയിലെഴുതിയ കത്തടക്കമാണ് ലഭിച്ചത്. ഇത് എസ്ഐടി വിശദമായി പരിശോധിക്കും.
ശബരിമല സ്വർണക്കൊള്ളയടമുള്ള എല്ലാ വിഷയങ്ങളും വാസുവിന് അറിയാമായിരുന്നു എന്നാണ് സുധീഷ് കുമാർ എസ്ഐടിക്ക് നൽകിയ മൊഴി. വാസുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും എസ്ഐടി അന്വേഷണം നടത്തും.
എൻ വാസു തിരുവാഭരണം കമ്മീഷണർ ആയിരുന്ന കാലഘട്ടത്തിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടക്കുന്നത്. ഈ സമയത്ത് സുധീഷ് കുമാർ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു. 2019 ൽ എ പത്മകുമാർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ എൻ വാസു ആ സ്ഥാനത്തേയ്ക്ക് എത്തി.
അന്ന് വാസുവിന്റെ പിഎയായി പ്രവർത്തിച്ചത് സുധീഷ് കുമാറായിരുന്നു. ശബരിമലയിലെ സ്വർണക്കൊള്ള വാസുവിന്റെ അറിവോടെയാണെന്നാണ് സുധീഷ് കുമാർ എസ്ഐടിക്ക് നൽകിയ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
