തെലങ്കാന: കന്നഡ സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി.
നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്.
അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
