ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ പതിനൊന്നാമത് വാർഷികവും കേരളപ്പിറവി ആഘോഷവും ഡസ്പ്ലയിൻസിലുള്ള പ്രിയറി ലേയ്ക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു.
പ്രസിഡന്റ് വിജി എസ്. നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്യുകയും 2014 നവംബർ ഒന്നിനു രൂപീകൃതമായ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയും പ്രത്യേകിച്ച് അമേരിക്കയിലും ഇന്ത്യയിലും നടത്തിയ ചാരിറ്റിയെക്കുറിച്ചും അതിനുവേണ്ടി അകമഴിഞ്ഞ സഹായം നൽകി ഏവരോടും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ഭാവിയിലും നിങ്ങളോരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണവും കൂട്ടായ പ്രവർത്തനവും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ 1956 നവംബർ ഒന്ന് ഏതൊരു മലയാളിക്കും അഭിമാനകരമായ ദിനമാണെന്നും കാരണം ഭാഷാടിസ്ഥാനത്തിൽ കേരളമെന്ന് നമ്മുടെ കൊച്ചു സംസ്ഥാനം രൂപംകൊണ്ടു, ആ ദിവസം നമ്മൾ കേരളപ്പിറവിയായി എല്ലാവർഷവും ആഘോഷിക്കുന്നു. ഏവർക്കും കേരളപ്പിറവി ആശംസകൾ നൽകുകയും ചെയ്തു.
രാധാകൃഷ്ണൻ നായർ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. തദവസരത്തിൽ 'റിട്ടയർമെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം' എന്ന വിഷയത്തിൽ ഒരു സെമിനാർ റജി മണ്ണഞ്ചേരി നടത്തുകയും വിവിധ റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ചും ബനിഫിറ്റ്‌സിനെക്കുറിച്ചും സംസാരിക്കുകയും ഏവരുടേും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
കെ.എച്ച്.എൻ.എ മുൻ പ്രസിഡന്റും സ്‌കോക്കി കമ്മിഷണറുമായ അനിൽകുമാർ പിള്ള ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ പരിപാടികൾക്ക് എം.ആർ.സി പിള്ള, രഘുനാഥൻ നായർ, പ്രസന്നൻ പിള്ള, ജിതേന്ദ്ര കൈമൾ, രാജഗോപാലൻ നായർ, പ്രസാദ് പിള്ള, ദീപക് നായർ, വിജയപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
അരവിന്ദ് പിള്ള എം.സിയായി പ്രവർത്തിക്കുകയും സദസ്സിനു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സതീശൻ നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
