കൊല്ലം: ആദിവാസി ദമ്പതികൾ എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി രംഗത്ത്. കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ്ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി.
ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ട്. മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നതെന്ന് അഞ്ജു പറയുന്നു. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ല എന്നും എസ് ടി പ്രമോട്ടർ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.
ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗമില്ലെന്നും ഇരുവരും പറയുന്നു. സംഭവത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട ആരോഗ്യ പരിചരണം നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിഎംഒയ്ക്ക് നിർദേശം നൽകി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
