കോഴിക്കോട്: സര്‍വശിക്ഷ കേരളയ്ക്ക് കീഴില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന ബിആര്‍സി അധ്യാപികമാര്‍ ലഹരി മരുന്ന് കേസിലകപ്പെട്ട സംഭവം പൊതുസമൂഹത്തില്‍ വന്‍ ആഘാതമുണ്ടാക്കിയ സംഭവമാണ്. വടകരയില്‍ വന്‍തോതില്‍ എംഡിഎംഎ കടത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ അധ്യാപികമാരില്‍ ഒരാളായ കാവ്യ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ താന്‍ പെട്ടുപോയതാണെന്നും അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീര്‍ത്തന ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ കാവ്യ, സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ റിയാലിറ്റി ഉടന്‍ വെളിപ്പെടുത്തുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സംസാരിക്കാന്‍ അവസരം നല്‍കാതെ പൊലീസ് പ്രതികളെ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
അധ്യാപികമാരായ കാവ്യ, വി.പി നീഷ്മ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്കാന് വടകര കോടതി ഉത്തരവിട്ടു. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. അന്വേഷണത്തില്‍ ലഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസിനാണ് അധ്യാപികമാര്‍ കൈമാറിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ കേസിലെ സൂത്രധാരനും നിരവധി ലഹരിക്കേസുകളില്‍ പ്രതിയുമായ ഷിന്റോ ഷിബുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
വാട്സാപ് വഴി അതിസങ്കീര്‍ണ്ണമായ രീതിയിലാണ് ഇയാള്‍ ലഹരി വ്യാപാരം ഏകോപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ഇത്തരം ഗുരുതരമായ ലഹരി കേസുകളില്‍ ഉള്‍പ്പെട്ടത് സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
