മലയാളം സ്‌കൂൾ 34-ാം വർഷത്തിലേക്ക്

SEPTEMBER 16, 2026, 6:55 AM

ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് ഭാഷാപരമായ ആശയക്കുഴപ്പം കുട്ടികളിലുണ്ടാക്കുമെന്ന പഴയധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് 'സ്‌കൂൾ ഓഫ് ലാങ്ക്വേജസ്' (മലയാളം സ്‌കൂൾ) ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിനോടനുബന്ധിച്ച് 34-ാം വർഷത്തിലേക്ക് കാൽകുത്തുന്നു.

ഷിക്കാഗോ രൂപതയുടെ രജതജൂബിലിയോടനുബന്ധിച്ച് 2026 ജൂലൈ 11ന് ഷിക്കാഗോ മക്കൊർമിക് പ്ലെയിസിൽ വച്ചു നടന്ന മലയാളം സ്‌കൂൾ മീറ്റിൽ സ്‌കൂൾ ഡയറക്ടർ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ 'സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും' എന്ന മോട്ടോയാൽ നയിക്കപ്പെടുന്ന ഷിക്കാഗോ രൂപതയുടെ ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് തന്റെ നർമ്മബോധം കൊണ്ടും പാണ്ഡിത്യംകൊണ്ടും മാതൃഭാഷയിലൂടെ ദൈവികതയെ ജനഹൃദയങ്ങളിലേക്ക് ഒഴുക്കുന്ന റവ. ഫാ. ജോസഫ് പുത്തൻപുര ഒ.എഫ്.എം. cap എന്നിവർ മലയാള ഭാഷാപഠനത്തിന്റെ വിവിധ വശങ്ങളെ അസ്പദമാക്കി വളരെ വിശദമായി സംസാരിച്ചു.

മാതൃഭാഷാ പഠനം കൊണ്ട് ഒരു ഭാഷ പഠിക്കുക എന്നതിലുപരി ഒരു സംസ്‌കാരം മുഴുവൻ ഉൾക്കൊള്ളുകയാണെന്നും ഭാഷയിലെ വിവിധ 'സമ്പത്ത്' അന്യമാകാതെ തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനായി ലക്ഷ്യമിട്ടിരിക്കുന്ന ഷിക്കാഗോയിലെ മലയാളം സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അഭിവന്ദ്യ ജേക്കബ് പിതാവ് ഉദ്‌ബോധിപ്പിച്ചു. ഭാഷയുടെ അർത്ഥം മനസ്സിലാക്കി അത് ലളിതമായ രീതിയിൽ എങ്ങനെ കുട്ടികളിലേക്കു പകർന്നു കൊടുക്കാമെന്നും ദ്രാവിഡ ഭാഷയായ മലയാളത്തിലെ 'രാരാരോ, രാരിരാരോ' തുടങ്ങിയ താരാട്ടിലും മറ്റും ഒളിഞ്ഞിരിക്കുന്ന ആശയങ്ങൾ ഒരു അദ്ധ്യാപകനെങ്ങനെ തന്മയത്വത്തോടെ സരസമായി അവതരിപ്പിക്കാമെന്നുമൊക്കെ പുത്തൻപുര അച്ചൻ വ്യക്തമാക്കി. ജൂബിലിയുടെ നിറവിലായ അഭിവന്ദ്യ ജേക്കബ് പിതാവിനെ പ്ലാക്ക് നൽകി മലയാളം സ്‌കൂൾ ആദരിച്ചു.

vachakam
vachakam
vachakam

അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് മലയാള ഭാഷയിൽ വിദ്യാഭ്യാസം നൽകുന്നത് അവരുടെ സാംസ്‌കാരിക വേരുകൾ നിലനിർത്തുന്നതിനും ബൗദ്ധികമായ വളർച്ചക്കും ഏറെ ഉതകുമെന്നും ഏവരും പറയുകയുണ്ടായി.

ഷിക്കാഗോയിൽ നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഈ മീറ്റിൽ പങ്കെടുത്തു. മലയാളം സ്‌കൂൾ പ്രിൻസിപ്പൽ റോസമ്മ ജെ. തെനിയപ്ലാക്കൽ, വി.പി. ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകിയ മീറ്റിൽ അദ്ധ്യാപകരും മറ്റു ആളുകളും പങ്കെടുത്തു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രായഭേദമെന്യേ ഏവർക്കും സ്വാഗതം. 

ക്ലാസ് എല്ലാ ഞായറാഴ്ച രാവിലെ 8.30-9.30വരെ

vachakam
vachakam
vachakam

രജിസ്‌ട്രേഷൻ സെപ്തംബർ 20ന് ഞായറാഴ്ച തീരും.

For registration: https://stthomas.parishon.net/Cathedral

റോസമ്മ ജെ. തെനിയപ്ലാക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam