കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ ഇന്ന് (ജൂലൈ 1) കേസെടുക്കും. കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.
ജൂൺ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.
ടിനിക്കെതിരെ കേസെടുക്കാൻ കടവന്ത്ര പൊലീസിന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച നിർദ്ദേശം നൽകിയിരുന്നു.
കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിൽ കേസെടുക്കേണ്ടതില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
