സ്റ്റാന്റിങ്ങ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തോഡ്ക്‌സ് ചർച്ചസ് (Scooch) പ്രസിഡന്റായി യാക്കോബായ സുറിയാനി സഭയിലെ, അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ തെരഞ്ഞെടുക്കപ്പെട്ടു.
വിശ്വാസാചാരാനുഷ്ഠാനങ്ങളിലും ആരാധനാ ക്രമങ്ങളിലും ഓർത്തോഡ്ക്‌സ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിലും സമാനസ്വഭാവം പുലർത്തിവരുന്ന വിവിധ സഭകൾ ഒരുമിച്ച് പ്രവർത്തിക്കാവുന്ന അവസരങ്ങളുണ്ടാക്കുക, അതുവഴി സഭകളുടെ ഐക്യത്തിനും ആത്മീയ പരിപോഷണത്തിനും ഉന്നമനത്തിനും യുവജനക്ഷേമത്തിനും വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് 1973ൽ വടക്കേ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച, വിവിധ സഭകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ആത്മീയ കൂട്ടായ്മയാണ് 'സ്റ്റാന്റിങ്ങ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തോഡ്ക്‌സ ചർച്ച്.
അമേരിക്കയിലെ വിവിധ സഭകളിൽപ്പെട്ട യുവജനങ്ങൾക്ക് ഓർത്തോഡ്ക്‌സ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും അവരുടെ ആത്മീയ ഉന്നമനത്തിനും ക്രൈസ്തവ ദർശനം ഉൾക്കൊണ്ട് സഭക്കും സമൂഹത്തിനുമുതകുന്ന സൽപ്രവർത്തികൾ ചെയ്യുന്നതിനും അവർക്ക് പ്രചോദനമേകുന്നതിനുമായി കൂട്ടായ ബലി അർപ്പണം റിട്രീറ്റുകൾ, മറ്റു പഠന ക്ലാസുകൾ എന്നിങ്ങനെയുള്ള പ്രവർത്തന പരിപാടികൾ ഈ ആത്മീയ കൂട്ടായ്മ വഴിയായി നടപ്പാക്കി വരുന്നു.
2026 സെപ്തംബർ 15ന് കോസ്റ്റിക്‌സ ഓർത്തോഡ്ക്‌സ് സഭയുടെ ബിഷപ്പ് എച്ച്.ജി. ബിഷിപ്പ് ഡാർവിഡ് (ഡയസ് ഓഫ് ന്യൂയോർക്ക്, ന്യൂഇംഗ്ലണ്ട്) ന്റെ ആതിഥേയത്തിൽ, സെന്റ് മേരി & പോൾസ് സെന്റ് കുറിലോസ് VI മോൺസ്ട്രി & റിട്രീറ്റ് സെന്റർ, വെസ്റ്റ് പാർക്ക്, ന്യൂയോർക്കിൽ വച്ച് Scoochൽ അംഗങ്ങളായ വിവിധ സഭാ മേലദ്ധ്യക്ഷന്മാർ ഒത്തുചേർന്ന യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രസിഡന്റായി അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപോലിത്തായെ തെരഞ്ഞെടുത്തു. കാലാവധി പൂർത്തീകരിച്ച മുൻ പ്രസിഡന്റ് എച്ച്.ജി. ബിഷപ്പ് ഡാർവിഡിന്റെ സ്തുത്യർഹമായ സേവനത്തെ യോഗം അഭിനന്ദിച്ചു.
എച്ച്.ജി. ബിഷപ്പ് Makarios, The Entreau (General Bishop of the Coptic Orthodox Church), H.E. Arch Bishop Mor Dionysios John Kawak (Syniac Orthodox Church), H.E. Archbishop Mor Silvanos Ayub (Knanaya's Syriac Orthodox Church), H.G. Bishop Sinoda (Eritrean Orthodx Tewlado Church, North American Diocese), V.Rev.Fr. Simeon Odabashian (Armerican Church) എന്നീ സഭാ പിതാക്കന്മാർക്ക് പുറമേ, വിവിധ സഭകളിലുൾപ്പെട്ട വൈദീകരും ശെമ്മശ്ശന്മാരും യോഗത്തിൽ സംബന്ധിച്ചു.
വരും ദിവസങ്ങളിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി Scoochന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രോഗ്രാമുകളെക്കുറിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും യോഗം വിശകലനം ചെയ്തു.
കോളേജ് കാമ്പസുകളിലെ ഓർത്തഡോക്‌സ് കൂട്ടായ്മകൾ (OCCM) ശക്തമാക്കുന്നതിനെക്കുറിച്ചും റോമൻ കത്തോലിക്കാ സഭയുമായിട്ടുള്ള വാർഷീക ചർച്ചകളെക്കുറിച്ചും ഈസ്‌റ്റേൺ ഓർത്തഡോക്‌സ് സഭകളുടെ സഹകരണം സംബന്ധിച്ചും ചർച്ചകൾ നടന്നു.
ഈ വർഷത്തെ സംയുക്ത ബലി നവംബർ 7ന് ന്യൂജേഴ്‌സിയിലെ മാർ ഗബ്രിയേൽ സിറിയൻ ദേവാലയത്തിൽ വെച്ച് എല്ലാ മെത്രാപോലീത്താമാരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
കറുത്തേടത്ത് ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
