'രാത്രിയുടെ മറവിലാണോ ഒരാളെ സസ്‌പെൻഡ് ചെയ്യേണ്ടത് ': തുറന്നടിച്ച് ലാലി ജെയിംസ്

DECEMBER 26, 2025, 9:52 PM

തൃശ്ശുർ: മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെട്ടി ആരോപണവും അതിന് പിന്നാലെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത നടപടിയിലെ അതൃപ്തി പരസ്യമാക്കി  ലാലി ജെയിംസ്.

രാത്രിയുടെ മറവിലാണോ ഒരാളെ സസ്‌പെൻഡ് ചെയ്യേണ്ടത്, രാത്രി വൈകി തനിക്കെതിരെ നടപടിയെടുത്തതിൽ ഡിസിസി പ്രസിഡന്റ് പക്വത കാണിക്കണമായിരുന്നുവെന്ന് ലാലി പറഞ്ഞു.

ഇന്ന് കൂടുതൽ പ്രതികരണം നടത്തുമോയെന്ന ഭയം കൊണ്ടാണോ നോട്ടീസ് പോലും നൽകാതെ സസ്‌പെൻഡ് ചെയതതെന്ന് ചോദിച്ച ലാലി മാധ്യമങ്ങളിലൂടെ സസ്‌പെൻഷനെക്കുറിച്ച് അറിയേണ്ടിവന്നത് വിഷമമുണ്ടാക്കിയെന്നും പറഞ്ഞു.

vachakam
vachakam
vachakam

 ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയും തുറന്നടിച്ചു. കോൺഗ്രസിലേക്ക് തിരിച്ചെടുത്താലും ഇല്ലങ്കിലും മരണം വരെ കോൺഗ്രസുകാരിയിയായിരിക്കും. അഴിമതിയുള്ള ഫയലുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടും. അഴിമതിരഹിത ഭരണമാണ് ആഗ്രഹിക്കുന്നതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

'എന്നിൽ വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പാർട്ടിക്ക് കൂടുതൽ പരിക്കുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് പോകില്ല. അടിയുറച്ച കോൺഗ്രസുകാരിയാണ് ഞാൻ. കുട്ടിക്കാലത്ത് ഗോതമ്പ് പൊടി കുറുക്കി വിശപ്പടക്കാൻ തരുന്ന കാലത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതുകൊണ്ട് പോസ്റ്റർ അടിച്ചിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ടി തരേണ്ട സമയങ്ങൾ പാർട്ടിക്ക് വേണ്ടി ചെലവഴിച്ചയാളാണ് അമ്മയെന്നാണ് കഴിഞ്ഞ ദിവസം മകൾ ഒരു നേതാവിനോട് പറഞ്ഞത്. പാർട്ടിക്കാരിയായി തുടരാൻ അംഗത്വം വേണ്ട', ലാലി ജെയിംസ് നിലപാട് വ്യക്തമാക്കി.


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam