ശക്തമായ ശീതക്കാറ്റ്: അമേരിക്കയിൽ 1,500ലധികം വിമാനങ്ങൾ റദ്ദാക്കി

DECEMBER 27, 2025, 12:03 AM

ന്യൂയോർക്ക് : അമേരിക്കയിൽ ആഞ്ഞടിക്കുന്ന 'ഡെവിൻ' ശീതക്കാറ്റിനെത്തുടർന്ന് ക്രിസ്തുമസ്പുതുവത്സര യാത്രകൾ താളംതെറ്റുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 1,500ലധികം വിമാനങ്ങൾ റദ്ദാക്കി. 6,800ഓളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.

ന്യൂയോർക്കിലെ ജെ.എഫ്.കെ, നെവാർക്ക്, ലാഗ്വാർഡിയ വിമാനത്താവളങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ജെറ്റ് ബ്ലൂ, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സർവീസുകൾ വെട്ടിക്കുറച്ചു. ഏകദേശം 4 കോടിയിലധികം അമേരിക്കക്കാർ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിന് കീഴിലാണ്. മിഡ്‌വെസ്റ്റ്, വടക്കുകിഴക്കൻ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് (10 ഇഞ്ച് വരെ) പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

കാലിഫോർണിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ലോസ് ഏഞ്ചൽസിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൂറിലധികം പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

കാനഡയിൽ നിന്നുള്ള ആർട്ടിക് ശീതക്കാറ്റ് കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam