വിമാനയാത്രയ്ക്ക് 'റിയൽ ഐഡി' നിർബന്ധം; ഇല്ലാത്തവർക്ക് പിഴ ഫെബ്രുവരി 1 മുതൽ

DECEMBER 26, 2025, 10:35 AM

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ വിമാനയാത്ര നടത്തുന്നവർക്ക് പുതിയ തിരിച്ചറിയൽ നിയമങ്ങളുമായി ഗതാഗത സുരക്ഷാ ഏജൻസിയായ TSA.

2026 ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന ഈ മാറ്റം യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കിയേക്കാം.

റിയൽ ഐഡിയോ മറ്റ് അംഗീകൃത രേഖകളോ ഇല്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി $45 ഫീസ് നൽകേണ്ടി വരും.

vachakam
vachakam
vachakam

ഐഡി ഇല്ലാത്തവർക്ക് യാത്ര തുടരണമെങ്കിൽ 'TSA ConfirmID' എന്ന പ്രത്യേക സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകണം. ഈ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനത്താവളത്തിൽ വലിയ തിരക്കിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്.

2025 മേയ് 7 മുതൽ റിയൽ ഐഡി നിയമം കർശനമാക്കുമെങ്കിലും, പിഴയോടു കൂടിയുള്ള പരിശോധന 2026 ഫെബ്രുവരി മുതലാണ് ആരംഭിക്കുന്നത്.

റിയൽ ഐഡി ഡ്രൈവിംഗ് ലൈസൻസ്, യു.എസ്. പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, വിദേശ പാസ്‌പോർട്ടുകൾ തുടങ്ങിയവ കൈവശമുള്ളവർക്ക് ഈ ഫീസ് ബാധകമല്ല. എന്നാൽ താൽക്കാലിക ഡ്രൈവിംഗ് ലൈസൻസുകൾ സ്വീകരിക്കില്ല.

vachakam
vachakam
vachakam

അധിക സുരക്ഷാ പരിശോധനയ്ക്കുള്ള ചെലവ് സാധാരണ നികുതിദായകരിൽ നിന്ന് മാറ്റി, നിയമം പാലിക്കാത്ത യാത്രക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

യാത്രക്കാർ എത്രയും വേഗം തങ്ങളുടെ ഐഡികൾ പുതുക്കണമെന്നും യാത്രാ വൈകലുകൾ ഒഴിവാക്കാൻ റിയൽ ഐഡി സ്വന്തമാക്കണമെന്നും TSA അറിയിച്ചു.

അറ്റോർണി ലാൽ വർഗീസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam