എക്യുമെനിക്കൽ കരോൾ: ഗ്ലോറിയ '25

DECEMBER 26, 2025, 9:40 AM

കാനഡാ മിസിസ്സാഗാ രൂപതയിലെ കേംബ്രിഡ്ജ് സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ വാട്ടർലൂ റീജിയണിലെ പ്രഥമ എക്യുമെനിക്കൽ കരോൾ ഗ്ലോറിയ '25 ഡിസംബർ 13ന് കിച്ചനർ സെന്റ് മാത്യുസ് സെന്ററിൽ നടത്തപ്പെട്ടു. മിസിസ്സാഗാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പ്രഥമ എക്യുമെനിക്കൽ കരോൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി റവ. ഫാ. ബോബി ജോയി മുട്ടത്ത് വാളായിൽ, ട്രസ്റ്റിമാരായ സെബിൻ ബേബി, സാബു ജോസ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്യുകയും ക്രിസ്തുമസ്സ് ആശംസകൾ നേരുകയും ചെയ്തു. വാട്ടർലൂ റീജിയണിലെ വിവിധ  ക്രൈസ്തവസമൂഹങ്ങളിൽ നിന്നും ഏഴ് ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു: 

സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ ഇടവക, കേംബ്രിഡ്ജ്ചിൽഡ്രൻസ് ക്വയർ, സെന്റ് മാത്യൂസ് മാർത്തോമ്മാ പള്ളി, മിൽട്ടൺ, സെന്റ് തോമസ് കേരള റോമൻ കത്തോലിക്കാ സമൂഹം, കിച്ചണർ, സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷൻ, ലിസ്റ്റോവൽ, സെന്റ് സ്റ്റീഫൻ സിറിയക് ഓർത്തഡോക്‌സ് പള്ളി, കിച്ചണർ, സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ പള്ളി, കിച്ചണർ, സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ ഇടവക, കേംബ്രിഡ്ജ് മുതിർന്നവരുടെ ഗായകസംഘം.

vachakam
vachakam
vachakam

റവ. ഫാ. ഗീവർഗ്ഗീസ് തമ്പാൻ (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്, കിച്ചണർ) എന്നിവർ ക്രിസ്തുമസ്സ് സന്ദേശം നൽകി. പ്രഥമ എക്യുമെനിക്കൽ കരോളിന്റെ സുഗമമായ നടത്തിപ്പിനായി കേംബ്രിഡ്ജ് സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കാഴ്ചവെച്ച  കൂട്ടായ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 

എക്യുമെനിക്കൽ കരോൾ: ഗ്ലോറിയ '25ന്റെ തുടർച്ചയായി,  വരും വർഷങ്ങളിലും  എക്യുമെനിക്കൽ കരോൾ മികവുറ്റരീതിയിൽ നടത്തുമെന്ന് ഇടവക വികാരി റവ. ഫാ. ബോബി ജോയി മുട്ടത്ത് വാളായിൽ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam