കാസർഗോഡ് : കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.
12 മണിയോടെ ആയിരുന്നു അപകടം നടന്നത്.മംഗലാപുരം – കോയമ്പത്തൂർ ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് ഇടിച്ചത്.
അപകടത്തിൽ രാജേഷിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. ട്രെയിൻ കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. നിലവിൽ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
