ആലപ്പുഴ: ക്രിസ്തുമസ് കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്തുമസിൻ്റെ തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം.
മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടിൽ അനീഷ് (43 ) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ്, ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു.
ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോൾ സംഘത്തിന് ഇതിലൂടെയുണ്ടായത്. വീട്ടിലെ ചെടിചട്ടികൾ പൊട്ടിച്ചത് കരോളുമായി ചെന്നവരാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് അനീഷ് പൊലീസിനോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
