ന്യൂജേഴ്‌സി: വിഖ്യാത ബ്രോഡ്‌വേ സംഗീതനാടകമായ 'ദ ലയൺ കിംഗിൽ' ബാലതാരമായി തിളങ്ങിയ ഇമാനി ഡിയ സ്മിത്ത് (26) കുത്തേറ്റു മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള വസതിയിലാണ് ഇമാനിയെ മാരകമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇമാനിയുടെ സുഹൃത്തായ ജോർദാൻ ഡി. ജാക്‌സൺസ്‌മോൾ (35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2011 -12 കാലഘട്ടത്തിൽ 'ദ ലയൺ കിംഗിൽ' യുവ നല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇമാനി ശ്രദ്ധേയയായത്. ഇമാനിയുടെ അമ്മയും നാടകസിനിമ മേഖലകളിൽ പ്രശസ്തയായ ഹെയർ സ്‌റ്റൈലിസ്റ്റാണ്.
ഇമാനിക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്. സംഭവസമയത്ത് കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അങ്ങേയറ്റം കഴിവുറ്റതും ഊർജ്ജസ്വലവുമായ ഒരു വ്യക്തിത്വമായിരുന്നു ഇമാനിയെന്ന് ബന്ധുക്കൾ അനുസ്മരിച്ചു. പ്രതി ഇപ്പോൾ മിഡിൽസെക്‌സ് കൗണ്ടി തടങ്കൽ കേന്ദ്രത്തിലാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
