ന്യൂയോർക്ക് : ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ക്രിസ്തുമസ് ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ 23 വയസ്സുകാരനായ സിവിഎസ് ജീവനക്കാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്‌സൺ സിൻ ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച (ഡിസംബർ 25) വൈകുന്നേരം 6:50ഓടെയാണ് സംഭവം.
ലിൻഡൻഹർസ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് ഫാർമസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് എഡീഡ്‌സണ് കുത്തേറ്റത്. നെഞ്ചിൽ മാരകമായി മുറിവേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരാൾക്ക് പകരം അവസാന നിമിഷം ഷിഫ്റ്റ് ഏറ്റെടുത്താണ് എഡീഡ്‌സൺ അന്ന് ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 10 മാസമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
40 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ സിവിഎസ് അധികൃതർ വൈകിയത് പ്രതിയെ പിടികൂടാനുള്ള നീക്കത്തെ തടസ്സപ്പെടുത്തിയതായി പോലീസ് കമ്മീഷണർ കെവിൻ കാറ്റലീന കുറ്റപ്പെടുത്തി. നിലവിൽ ഒരു 'പേഴ്‌സൺ ഓഫ് ഇൻട്രസ്റ്റിനെ' (സംശയിക്കുന്ന ആൾ) കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 1800 -220 -IPS എന്ന നമ്പറിൽ അറിയിക്കണമെന്ന് സഫോക്ക് കൗണ്ടി പോലീസ് അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
