കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി.താമരശ്ശേരി സ്വദേശി അബ്ദുറഹ്മാനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുളള മൊബൈല്‍ ഫോണാണ് അബ്ദുറഹ്‌മാന്‍ വാങ്ങിയിരുന്നത്. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു.രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം നടന്നത്. നാട്ടുകാർ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
