ആലപ്പുഴയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍; ആക്രമണം വീട്ടിലെ ചെടിച്ചടികള്‍ പൊട്ടിച്ചെന്ന സംശയത്താല്‍

DECEMBER 26, 2025, 7:08 PM

ആലപ്പുഴ: ക്രിസ്തുമസ് കരോള്‍ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ക്രിസ്തുമസിന്റെ തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കരോള്‍ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ് ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോള്‍ സംഘത്തിന് ഉണ്ടായത്. വീട്ടിലെ ചെടിചട്ടികള്‍ പൊട്ടിച്ചത് കരോളുമായി ചെന്നവരാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് അനീഷ് പൊലീസിനോട് പറഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam