ബെംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ (26) എന്ന യുവാവാണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി കിരൺ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച, കാമുകിയെ കണ്ടപ്പോൾ, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചെന്ന് യുവതി അറിയിച്ചു. ഇതോടെ കിരൺ മഹാലക്ഷ്മി ലേഔട്ട് വീട്ടിലേക്ക് മടങ്ങി മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു.
മുറിയിൽ നിന്ന് പുറത്തുവരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അതേസമയം, കിരണിന്റെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
