കരുത്ത് തെളിയിക്കാൻ ടി.വി.കെ; വിജയ്‌യുടെ പൊതുയോഗത്തിന്  ഉപാധികളോടെ പൊലീസ് അനുമതി

FEBRUARY 8, 2026, 3:38 AM

സേലം: തമിഴ്നാട് വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് പൊലീസ് കർശന ഉപാധികളോടെ അനുമതി നൽകി. വരും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയാണ് യോഗം നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

വിജയ് എത്തുന്ന പാതകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകരുതെന്നും, യോഗസ്ഥലത്തും പരിസരങ്ങളിലും ക്രമസമാധാനം കൃത്യമായി പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം 5,000 പേര്‍ പങ്കെടുക്കുന്ന യോഗത്തിനാണ് നിലവില്‍ അനുമതി അനുവദിച്ചിരിക്കുന്നത്.

കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ടിവികെയുടെ റാലിക്ക് പൊലീസ് കടുത്ത ഉപാധികള്‍ മുന്നോട്ടുവച്ചത്. ദുരന്തത്തിന് പിന്നാലെ ഇന്‍ഡോര്‍ പരിപാടികളിലേക്ക് മാത്രമായി പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്ന വിജയ്, പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമായാണ് വീണ്ടും പൊതുയോഗത്തിലേക്ക് ഇറങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള വിജയ്‌യുടെ ഓരോ നീക്കങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകരും പാര്‍ട്ടി അണികളും ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam