'ഇത് വെറുമൊരു ട്രോളല്ല, വിഷമാണ്'; അസം മുഖ്യമന്ത്രിയുടെ വിവാദ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍

FEBRUARY 8, 2026, 3:00 AM

ന്യൂഡല്‍ഹി: ഒരു പ്രത്യേക മതന്യൂനപക്ഷ വിഭാഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വെടിയുതിര്‍ക്കുന്നതായി ചിത്രീകരിച്ച വിവാദ വീഡിയോയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാല്‍. ഇത്തരം വീഡിയോകള്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകണമെന്നും കോടതികള്‍ ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന 'വിഷമാണ്' ഈ വീഡിയോ എന്ന് എക്സ് പോസ്റ്റിലൂടെ കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോയെ അപലപിക്കുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും നീതിന്യായ വ്യവസ്ഥ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ന്യൂനപക്ഷങ്ങളെ പോയിന്റ് ബ്ലാങ്കില്‍ കൊലപ്പെടുത്തുന്നതായി കാണിക്കുന്ന വീഡിയോ ബിജെപിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല - ദശകങ്ങളായി ഈ ഫാസിസ്റ്റ് ഭരണം മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നമാണിത്. ഇതൊരു സാധാരണ ട്രോള്‍ വീഡിയോ ആയി കണ്ട് തള്ളിക്കളയാനാവില്ല. ഏറ്റവും മുകളില്‍ നിന്നുള്ളവര്‍ പ്രചരിപ്പിക്കുന്ന വിഷമാണിത്, ഇതിന് ശിക്ഷ ലഭിച്ചേ തീരൂ. നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ല, പക്ഷേ നീതിന്യായ വ്യവസ്ഥ ഇടപെടണം,' വേണുഗോപാല്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam