തിരുവനന്തപുരം: കാരക്കോണത്ത് സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. കുന്നത്തുകാൽ യുപിഎസിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.
ചായ്ക്കോട്ടുകോണം സ്വദേശി അരുൺ കൃഷ്ണനാണ് മരിച്ചത്. 26വയസായിരുന്നു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
